ദേവമാതാ കോളേജിൽ നിന്ന് 24 പേർക്ക് സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ൽ ക്യാമ്പസ് പ്ലേസ്മെന്റ്

Spread the love

കാ​മ്പസ് പ്ലേ​സ്‌​മെ​ന്‍റി​ലൂ​ടെ കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ലെ 24 വി​ദ്യാ​ര്‍ത്ഥിക​ള്‍​ക്ക് സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ല്‍ നി​യ​മ​നം ലഭിച്ചു. പ്രൊ​ബേ​ഷ​ണ​റി ക്ല​റി​ക്ക​ല്‍ ത​സ്തി​ക​യി​ലാ​ണ് നി​യ​മ​നം ല​ഭി​ച്ചി​ട്ടു​ള്ളത്. അ​മൃ​ത ഹ​രി​ദാ​സ്, ല​ക്ഷ്മി ജ​യ​ന്‍, സോ​ന സു​രേ​ഷ്, ദേ​വ​ജി​ത് റെ​ജി, എ​സ്. ന​ന്ദ​ഗോ​പ​ന്‍, ജി​തി​ന്‍ ടി. ​ജ​യിം​സ്, ന​വീ​ന്‍ ഫി​ലി​പ്പ്, എ​സ്. അ​ശ്വി​ന്‍, സി​മി സ​ഖ​റി​യാ​സ്, ഗോ​പി​ക ബാ​ബു​ക്കു​ട്ട​ന്‍, ആ​ദി​ത്യ ഷാ​ജി, അ​ര്‍​ജു​ന്‍ നാ​രാ​യ​ണ​ന്‍, ആ​ഷ്‌​ന സൂ​സ​ന്‍ തോ​മ​സ്, ദി​യ സ​ന്തോ​ഷ്, അ​ഖി​ലേ​ഷ് പാ​ല​യ്ക്കാ​ട്ടു​പ​റ​മ്പി​ല്‍ മ​നോ​ജ്, ന​ന്ദി​ത യു. ​നാ​യ്ക്ക്, ആ​ന്‍​സ് റൂ​ബി, എ​സ്. ല​ക്ഷ്മി, കെ. ​വാ​ണി​കൃ​ഷ്ണ, ജെ​സി​റ്റ ജോ​യി, അ​ജി​ല്‍ ക്രി​സ്റ്റി ബാ​ബു, ശ്രു​തി ഗോ​പ​കു​മാ​ര്‍, ആ​ല്‍​ഫി റോ​സ്, ആ​ഗ്‌​ന​സ് റോ​സ് പോ​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് നി​യ​മ​നം ല​ഭി​ച്ച​ത്. ദേ​വ​മാ​താ കോ​ള​ജി​ലെ വി​വി​ധ ബി​രു​ദ, ബി​രു​ദാ​ന്ത​ര കോ​ഴ്‌​സു​ക​ളു​ടെ അ​വ​സാ​ന​വ​ര്‍​ഷ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ് മ​ത്സ​ര​പ​രീ​ക്ഷ​യില്‍ വി​ജ​യി​ച്ച​ത്. കോ​ള​ജി​ലെ ക​രി​യ​ര്‍ ആ​ൻ​ഡ് പ്ലെ​യ്‌​സ്മെ​ന്‍റ് സെ​ല്ലാ​ണ് വി​ദ്യാ​ര്‍​ത്ഥി​ക​ളെ മ​ത്സ​ര​പ​രീ​ക്ഷ​യ്ക്കാ​യി ഒ​രു​ക്കി​യ​ത്. അ​സി. ​പ്ര​ഫ. അ​നു പി. ​മാ​ത്യു, അ​സി. ​പ്ര​ഫ. ജ​സ്റ്റി​ന്‍ ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സെ​ല്ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. നിയമനം ലഭിച്ചവരെ മാ​നേ​ജ​ര്‍ റ​വ.​ഡോ. അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സു​നി​ല്‍ സി. ​മാ​ത്യു, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ല്‍, ബ​ര്‍​സാ​ര്‍ റ​വ.​ ഡോ. ജേ​ക്ക​ബ് പ​ണ്ടാ​ര​പ​റ​മ്പി​ല്‍, പി​ടി​എ എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.