കാമ്പസ് പ്ലേസ്മെന്റിലൂടെ കുറവിലങ്ങാട് ദേവമാതാ കോളജിലെ 24 വിദ്യാര്‍ത്ഥികള്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിയമനം ലഭിച്ചു. പ്രൊബേഷണറി ക്ലറിക്കല്‍ തസ്തികയിലാണ് നിയമനം ലഭിച്ചിട്ടുള്ളത്. അമൃത ഹരിദാസ്, ലക്ഷ്മി ജയന്, സോന സുരേഷ്, ദേവജിത് റെജി, എസ്. നന്ദഗോപന്, ജിതിന് ടി. ജയിംസ്, നവീന്‍ ഫിലിപ്പ്, എസ്. അശ്വിന്, സിമി സഖറിയാസ്, ഗോപിക ബാബുക്കുട്ടന്, ആദിത്യ ഷാജി, അര്ജുന് നാരായണന്, ആഷ്ന സൂസന് തോമസ്, ദിയ സന്തോഷ്, അഖിലേഷ് പാലയ്ക്കാട്ടുപറമ്പില് മനോജ്, നന്ദിത യു. നായ്ക്ക്, ആന്‍സ് റൂബി, എസ്. ലക്ഷ്മി, കെ. വാണികൃഷ്ണ, ജെസിറ്റ ജോയി, അജില്‍ ക്രിസ്റ്റി ബാബു, ശ്രുതി ഗോപകുമാര്‍, ആല്‍ഫി റോസ്, ആഗ്നസ് റോസ് പോള്‍ എന്നിവര്‍ക്കാണ് നിയമനം ലഭിച്ചത്. ദേവമാതാ കോളജിലെ വിവിധ ബിരുദ, ബിരുദാന്തര കോഴ്സുകളുടെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളാണ് മത്സരപരീക്ഷയില്‍ വിജയിച്ചത്. കോളജിലെ കരിയര്‍ ആൻഡ് പ്ലെയ്സ്മെന്റ് സെല്ലാണ് വിദ്യാര്‍ത്ഥികളെ മത്സരപരീക്ഷയ്ക്കായി ഒരുക്കിയത്. അസി. പ്രഫ. അനു പി. മാത്യു, അസി. പ്രഫ. ജസ്റ്റിന് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് സെല്ലിന്റെ പ്രവര്‍ത്തനം. നിയമനം ലഭിച്ചവരെ മാനേജര്‍ റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍, പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍, ബര്‍സാര്‍ റവ. ഡോ. ജേക്കബ് പണ്ടാരപറമ്പില്‍, പിടിഎ എന്നിവര്‍ അഭിനന്ദിച്ചു.