ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനമായ ഇന്ന്, കുറവിലങ്ങാട് ദേവമാതാ കോളേജ് ദേവമാതാ കോളജ് എൻസിസി, എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ പതാക ഉയര്‍ത്തലും ഫ്രീഡം സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു. ദേവമാതാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു സൈക്കിള്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. സയൻസ് സിറ്റിയിൽനിന്ന് ആരംഭിച്ച സൈക്കിൾ റാലി ദേവമാതാ കോളജിൽ സമാപിച്ചു. വൈസ് പ്രിൻസിപ്പാൾ ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ലഫ്. സതീഷ് തോമസ്, എൻഎസ്എസ് കോ-ഓഡിനേറ്റര്‍മാരായ ആല്ഫിന് ചാക്കോ, ഡോ. ആന്‍സി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ എൻസിസി കേഡറ്റുകളും എൻഎസ്എസ് വോളന്റിയർമാരും റാലിയിൽ പങ്കെടുത്തു.