കുറവിലങ്ങാട് ദേവമതാകോളജിൽ ആരംഭിച്ച “ലവ് യുവർ നെയ്ബർ” പദ്ധതി പത്തു വര്‍ഷം പൂർത്തിയായി. 2007 ൽ ആരംഭിച്ച “ലവ് യുവർ നെയ്ബർ” പദ്ധതിയിൽ കോളജിൽ നിന്ന് എല്ലാ വ്യാഴാഴ്ചകളിലും വിദ്യാർഥികൾ മാഞ്ഞൂർ സൗത്തിലുളള മരിയൻ സൈന്യത്തിലെ അന്തേവാസികൾക്ക് ഭക്ഷണപ്പൊതി നൽകുന്ന പതിവുമുടക്കം കൂടാതെ തുടരുകയാണ്. വീടുകളിൽ നിന്ന് സ്വന്തം ഉച്ചഭക്ഷണത്തിനൊപ്പം മറ്റൊരു പോതിച്ചോറുകൂടി കൊണ്ടുവന്നാണ് വിദ്യാർഥികൾ നൽകുന്നത്.
പദ്ധതിയുടെ ദശവത്സരാഘോവും മാഞ്ഞൂർ മരിയൻ സൈന്യത്തിന്റെ കെട്ടിട നിർമാണഫണ്ടിന്റെ വിതരണവും അടുത്ത തിങ്കളാഴ്ച ( 23ന് ) രണ്ടിന് കോളജിൽ നടക്കും. കോളജ് മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. സമ്മേളനം സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ ഫാ. റോയി മാത്യൂ വടക്കേൽ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഓർഫനേജ് കണ്ട്രോൾ ബോർഡ് അംഗവുമായ മേരി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ ഡോ.ഫിലിപ്പ് ജോണ്‍ കെട്ടിട നിർമാണ ഫണ്ട് കൈമാറും. ബർസാർ ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ, ഡോ. താർസിസ് ജോസഫ്, ഡോ.ജോയി ജേക്കബ്, മരിയൻ സൈന്യം ഡയറക്ടർ പി.കെ. ലിജുമോൻ , ഡോ. ടി.ടി. മൈക്കിൾ, അസി. പ്രഫ. റെനീഷ് തോമസ്, സ്റ്റുഡന്റസ് കൗണ്‍സിൽ ചെയർമാൻ ജോണ്‍ കെ. സേവ്യർ എന്നിവർ പ്രസംഗിക്കും