പറഞ്ഞു. എസ്എംവൈഎം പാലാ രൂപത പ്രഥമ യുവജനസംഗമം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്നു ബിഷപ്. കുറവിലങ്ങാട്ടേക്ക് എല്ലാവരും തീർഥാടകരായാണ് എത്തുന്നത്… ടൂറിസ്റ്റുകളെ തീർഥാടകരാക്കുന്നത് പരിശുദ്ധാത്മാവാണ്… സഭയുടെ കേന്ദ്രസ്ഥാനം പോലെയാണ് കുറവിലങ്ങാട്…
യുവത്വം മാറ്റമില്ലാത്ത യാഥാർഥ്യമാണ്… യുവാക്കൾ സഭയുടെ ശ്വസനാവയവം പോലെയാണ്. രൂപതയുടെ ശക്തി യുവാക്കളാണ് – മാർ കല്ലറങ്ങാട്ട് പറഞ്ഞു. യുവജന സമ്മേളനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് ഡാനി പാറയിൽ അധ്യക്ഷത വഹിച്ചു.
യുവത്വം നിലനിർത്തുന്ന സഭയ്ക്ക് മാത്രമേ ചരിത്രം ശ്രദ്ധിക്കാനാവൂ എന്ന് വിശുദ്ധ ജോണ് പോൾ രണ്ടാമൻ മാർപാപ്പായുടെ ഛായാചിത്രം അനാച്ഛാദനം ചെയ്ത് സന്ദേശം നൽകിയ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. ചിന്തകൾക്ക് വാർധക്യം പിടിപെടരുത്. ന്യൂജെൻ എന്ന് വിശേഷിപ്പിക്കുന്ന യുവജനങ്ങളുടെ പ്രവർത്തനങ്ങളെയും രീതികളെയും ഇകഴ്ത്തുന്നതു ശരിയല്ല. ഇത്തരം പ്രവർത്തനം സമൂഹത്തെ അപകടകരമായ സ്ഥിതിയിലേക്കാണു നയിക്കുന്നത്. മാറ്റത്തിനു തയാറല്ലെന്നു മുതിർന്ന തലമുറ പറയുന്നതു ജീർണാവസ്ഥയാണെന്നും മാർ മുരിക്കൻ പറഞ്ഞു.
പാലാ രൂപതയിലെ യുവശക്തി വിളിച്ചോതി വിശ്വാസപ്രഖ്യാപന റാലിയോടും പ്രൗഢോജ്വല സമ്മേളനത്തോടും എസ്എംവൈഎം രൂപതാതല പ്രഥമ യുവജനസമ്മേളനം സമാപിച്ചു. മർത്ത്മറിയം ഫൊറോന പള്ളി ആതിഥ്യമരുളിയ യുവജനസമ്മേളനത്തിനു മുന്നോടിയായി ദീപശിഖാ പ്രയാണത്തിലും റാലിയിലും രൂപതയിലെ 170 ഇടവകകളിൽനിന്നുള്ള ആയിരങ്ങൾ പങ്കെടുത്തു.
സമ്മേളനത്തിന് മുന്നോടിയായി പകലോമറ്റത്തു അർക്കദിയാക്കോന്മാരുടെ കബറിടത്തിങ്കൽനിന്നാരംഭിച്ച ദീപശിഖാപ്രയാണം രൂപത വികാരി ജനറാൾ മോൺ. ജോസഫ് കുഴിഞ്ഞാലിൽ രൂപത വൈസ് പ്രസിഡന്റ് റൂബൻ ആർച്ചിന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ബസ് സ്റ്റാൻഡിൽനിന്നരംഭിച്ച വിശ്വാസ പ്രഖ്യാപന റാലി മർത്ത്മറിയം ഫെറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് ഡാനി പാറയിൽ പതാക ഏറ്റുവാങ്ങി. എംസി റോഡിലൂടെ നീങ്ങിയ റാലി മർത്തമറിയം ഫൊറോനാ പള്ളിയുടെ കുരിശടിയിൽ സമാപിച്ചു. തുടർന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പതാക ഉയർത്തി.
രൂപത ഡയറക്ടർ ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പിൽ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാൾ മോൺ.ജോസഫ് കുഴിഞ്ഞാലിൽ, ഫൊറോന വികാരി റവ.ഡോ.ജോസഫ് തടത്തിൽ, ദേശീയ ഡയറക്ടർ ഫാ.ജോസഫ് ആലഞ്ചേരി, രൂപത വൈസ് ഡയറക്ടർ സിസ്റ്റർ ഷൈനി, മേഖല ഡയറക്ടർ ഫാ.മാത്യു വെങ്ങാലൂർ, ജനറൽ സെക്രട്ടറി ആൽവിൻ ഞായർകുളം, വൈസ് പ്രസിഡന്റ് റിന്റു സിറിയക്, ദേശീയ കൗണ്സിലർ ടെൽമ ജോബി എന്നിവർ പ്രസംഗിച്ചു. സമ്മേളനാനന്തരം നടന്ന കലാവിരുന്ന് യുവജനങ്ങളുടെ സംഘാടകമികവ് വിളിച്ചറിയിച്ചു.
സീറോമലബാർ സഭയിലെ ഏകീകൃത യുവജനപ്രസ്ഥാനമായി എസ്എംവൈഎം രൂപീകൃതമായതിനുശേഷമുള്ള പ്രഥമ രൂപതാ സമ്മേളനമാണു നടന്നത്.
>> ക്രൈസ്തവ യുവജനങ്ങളെ മൂല്യാധിഷ്ഠിതവും ദൈവോന്മുഖവുമായ ജീവിതവീക്ഷണത്തിലൂടെ നയിക്കാനായി 1973ൽ രൂപീകൃതമായ യുവശക്തിയാണ് 1983ൽ സിവൈഎം എന്നും 1995ൽ കെസിവൈഎം എന്നും പേര് സ്വീകരിച്ച് ഓഗസ്റ്റ് 15 മുതൽ എസ്എംവൈഎം എന്ന പേരിലേക്കു മാറിയത്