എം.ജി. യൂണിവേസിറ്റി 2017 – 2018 വർഷത്തെ ഫിസിക്സ് ഡിഗ്രി ഫൈനൽ ഈയർ പരീക്ഷയിൽ കുറവിലങ്ങാട് ദേവമാതാകോളേജിലെ അഞ്ചു വിദ്യാർത്ഥിനികൾക്ക് റാങ്ക് ലഭിച്ചു.
ആഷാ മേരി ജോർജ് – 4th Rank,
ആഷ്മി മരിയ ജോൺ – 10th Rank,
ക്രിസ്റ്റി മേരി ജോസ് – 11th Rank,
അലീന ജോസഫ് – 12th Rank,
അനിഷ അനിൽ – 17th Rank
എന്നിവരാണ് ദേവമാതാ കോളേജിലേക്ക് റാങ്കുകൾ എത്തിച്ച് കോളേജിന് അഭിമാനമായത്….
എംജി സർവകലാശാലയുടെ ബിരുദ പരീക്ഷകളിൽ ദേവമാതാ കോളജിലെ വിദ്യർത്ഥികളിൽ 55 പേർ എ പ്ലസുകൾ നേടി. സർവകലാശാലയിലെ റാങ്കുകളടക്കം നേടിയാണ് ദേവമാതായുടെ മുന്നേറ്റം. ബിഎ, ബിഎസ്സി, ബികോം പരീക്ഷകളിലായി 55 വിദ്യാർത്ഥികളാണ് എ പ്ലസ് നേടി കോളജിനും നാടിനും അഭിമാനമായത്. സയൻസ് വിഷയങ്ങളിൽ 43 പേരാണ് എ പ്ലസ് നേടിയത്. ആർട്സ് വിഷയങ്ങളിലും കോമേഴ്സിലും ആറുവീതം വിദ്യാർഥികൾ എ പ്ലസ് നേടി താരങ്ങളായി. ബിഎസ്സി മാത്തമാറ്റിക്സിലും ഫിസിക്സിലും 14 വീതം വിദ്യാർഥികളാണ് എ പ്ലസോടെ വിജയിച്ചത്. ബിഎസ്സി കെമിസ്ട്രിയിൽ എട്ടും ബോട്ടണിയിൽ നാലും സുവോളജിയിൽ മൂന്നും വിദ്യാർത്ഥികൾ എ പ്ലസ് കരസ്ഥമാക്കി. ബിഎ ഇംഗ്ലീഷ്, ബിഎ ഇംഗ്ലീഷ് ത്രീമെയിൻ, ബികോം ടാക്സേഷൻ, ബികോം കോ-ഓപ്പറേഷൻ എന്നിവയിലും മികച്ച വിജയമാണ് വിദ്യാർഥികൾ നേടിയത്.
ബിഎ മലയാളത്തിന്റെ ആദ്യസ്ഥാനം മൂന്നാംവർഷവും ദേവമാതാ കോളേജിനാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഒന്നാംസ്ഥാനം നേടിയ ദേവമാതാ, ഇപ്രാവശ്യം ഒന്നാംസ്ഥാനം ജോണ്സണ് തോമസിലൂടെ മേൽക്കോയ്മ നിലനിർത്തി. അഞ്ചാം സ്ഥാനം ജാസ്മിൻ ജയിംസും നേടി. സർവകലാശാലയിൽ ആകെയുള്ള അഞ്ച് എ പ്ലസുകളിൽ രണ്ടെണ്ണവും ദേവമാതായിലെ മിടുക്കർ കൈപ്പിടിയിലൊതുക്കി. 9.07 ഗ്രേഡ് പോയിന്റാണ് ജോണ്സണ് ലഭിച്ചിട്ടുള്ളത്. ജാസ്മിൻ 9.02 ഗ്രേഡ് പോയിന്റ് നേടി.
ഉന്നത വിജയികളെ മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഡോ. ഫിലിപ്പ് ജോൺ, വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ അഭിനന്ദിച്ചു.