കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയ ഇടവകയിലെ 28 വാർഡുകളിലെ 81 കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ 81 കേന്ദ്രങ്ങളിലായി ആയിരങ്ങൾ അമ്പതുനോമ്പിന്റെ വിശുദ്ധിയിൽ, വിശുദ്ധ കുരിശിന്റെ വഴിയേ നടന്നു. (ഫോട്ടോ: വാർഡ് 18 / യൂണിറ്റ് 2 ലെ അംഗങ്ങൾ കുരിശിന്റെ വഴിയേ)
ഇന്ന് മുതൽ ഇടവക ദേവാലയത്തിൽ വാർഷികധ്യാനം. (മാർച്ച് 26, 27, 28 – തിങ്കൾ, ചൊവ്വ, ബുധൻ) ദിവസവും വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയോടെ വാർഷികധ്യാനം ആരംഭിച്ചു 8.30ന് സമാപിക്കുന്നു.
ധ്യാനം കോതനല്ലൂർ തൂവനിസാ ഡയറക്ടർ ഫാ. കുര്യാക്കോസ് കുഴിവേലിൽ നയിക്കുന്നു.