മൂന്നുനോമ്പ് തിരുനാളിനു കൊടിയേറി
സ്തുതിഗീതങ്ങളും പ്രാർത്ഥനാമഞ്ജരികളും ഭക്തിനിർഭരമാക്കിയ അന്തരീക്ഷത്തിൽ മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിനു കൊടിയേറി. ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ തിരുനാൾ കൊടിയേറ്റി. തുടർന്ന് ആർച്ച്പ്രീസ്റ്റിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലിയും ലദീഞ്ഞും നടന്നു. സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ,…