കെസിഎസ്എൽ കലോത്സവത്തിന് വേദിയുണരുന്നു; സ്ഥാപകാംഗത്തിന്റെ ജന്മനാട്ടിൽ
കെസിഎസ്എൽ സംസ്ഥാന കലോത്സവത്തിന് ഇക്കുറി വേദിയുണരുന്നത് സ്ഥാപകാംഗത്തിന്റെ ജന്മനാട്ടിൽ. 1915 ൽ തൃശിനാപ്പിള്ളി സെന്റ് ജോസഫ് കോളജ് വിദ്യാർഥിയും കുറവിലങ്ങാടിന്റെ അഭിമാനവുമായ ഡോ. പി.ജെ. തോമസടക്കമുള്ളവരുടെ മനസിലുയർന്ന ആശയമാണ് കെസിഎസ്എൽ എന്ന പേരിലുള്ള കേരള കത്തോലിക്ക വിദ്യാർഥി സഖ്യത്തിന്റെ പിറവിക്കു വഴിതുറന്നത്.രാജ്യത്തെ ആദ്യത്തെ സാന്പത്തിക ഉപദേഷ്ടാവും കുറവിലങ്ങാട്…