ഓശാനാഞായറോടെ വിശുദ്ധവാരാചരണത്തിന് തുടക്കമാകും
കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നാളെ ഓശാനാഞായറോടെ (കുരുത്തോലത്തിരുന്നാൾ) വിശുദ്ധവാരാചരണത്തിന് തുടക്കമാകും. നാളെ (ഏപ്രിൽ 14 – ഞായർ) രാവിലെ 8.30ന് ഓശാനതിരുന്നാളിന്റെ തിരുക്കർമ്മങ്ങൾ സെഹിയോൻ ഊട്ടുശാലയിൽ ആരംഭിക്കും. ഫാ. മാത്യു കവളമ്മാക്കൽ സന്ദേശം നൽകും. ഓശാനഞായർ തിർക്കർമ്മങ്ങൾക്കു പിന്നാലെ, ഓശാനഞായറിന്റെ…