മുത്തിയമ്മയുടെ തിരുസ്വരൂപം അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചു
കുറവിലങ്ങാട്ട് നടന്ന അഭിഷേകാഗ്നി കൺവൻഷനിൽ അട്ടപ്പാടി സെഹിയോൻ മിനിസ്ട്രി ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലിന് കുറവിലങ്ങാട് ഇടവക ഉപഹാരമായി സമ്മാനിച്ച മുത്തിയമ്മയുടെ തിരുസ്വരൂപം അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചു. കുറവിലങ്ങാട് ഇടവകയിൽ നിന്നെത്തിയ ആയിരത്തോളം ഇടവകക്കാർക്കൊപ്പം വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കായ വിശ്വാസികളുടേയും സ്തോത്രഗീതങ്ങൾക്കിടയിലാണ് തിരുസ്വരൂപം ആശീർവദിച്ച് പ്രതിഷ്ഠിച്ചത്….