കാരുണ്യവർഷത്തിനു സമാപനം
ആയിരക്കണക്കിനു വിശ്വാസികളുടെ പ്രാർത്ഥനാ നിർഭരമായ സാന്നിധ്യത്തിൽ കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പള്ളിയിൽ കാരുണ്യവർഷത്തിനു സമാപനം. കാരുണ്യവർഷത്തിനു മാത്രമെ സമാപനമുള്ളൂവെന്നും കാരുണ്യം തുടരുമെന്നുമുള്ള ഉറപ്പോടെയാണ് ഇന്നലത്തെ സമാപനം.ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്ത ദിവ്യകാരുണ്യ പ്രദക്ഷിണമാണു സമാപനദിനത്തെ ധന്യമാക്കിയത്. കാരുണ്യ വർഷ സമാപനത്തോടനുബന്ധിച്ചുനടന്ന ദിവ്യകാരുണ്യ പ്രദക്ഷിനത്തിന്റെ സമാപന ആശീർവാദവും കരുണയുടെ കവാടമടക്കൽ…