വചനവിരുന്നിനും നസ്രാണി സംഗമത്തിനുമായി വേദി ഉയരുന്നു
സഭൈക്യത്തിന് വാതായനം തുറക്കുന്ന നസ്രാണി മഹാസംഗമത്തിനും മാതൃഭക്തിയുടെ പ്രചരണത്തിന് വഴിതുറക്കുന്ന മരിയൻ കണ്വൻഷനുമുള്ള പന്തൽ നിർമാണത്തിന് തുടക്കമായി. കുറവിലങ്ങാട് മുത്തിയമ്മയുടെ അനുഗ്രഹകടാക്ഷം നിറഞ്ഞൊഴുകുന്ന മണ്ണിൽ 15,000 പേർക്കിരിക്കാവുന്ന പന്തൽ നിർമാണത്തിനാണ് തുടക്കമിട്ടത്. അറുപതിനായിരം ചതുരശ്രഅടി വിസ്തീർണമുള്ള പന്തലാണ് നിർമിക്കുന്നത്. മുൻ വർഷങ്ങളിൽ കുറവിലങ്ങാട് കണ്‍വൻഷനായി പണിതീർത്ത പന്തലിനേക്കാൾ വലിപ്പത്തിലാണ്…