കുറവിലങ്ങാട് തീർഥാടനകേന്ദ്രം : പത്താം തീയതി തിരുനാളിന് ഇന്നു സമാപനം; ഇനി സഭൈക്യവാരവും മൂന്നുനോന്പും
സീറോ മലബാർ സഭയിലെ പ്രഥമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രവും ഏക അർക്കദിയാക്കോൻ ദേവാലയവുമായ കുറവിലങ്ങാട് മർത്ത്മറിയം പള്ളി ഇനി സഭൈക്യവാരത്തിന്റെയും മൂന്നുനോന്പിന്റെയും പുണ്യത്തിലേക്ക്. ദേശത്തിരുനാളിന്റെയും പത്താംതീയതി തിരുനാളിന്റെയും പുണ്യവുമായാണ് ഇക്കുറി മൂന്നുനോന്പിലേക്ക് പ്രവേശിക്കുന്നത്. അവിഭക്ത ക്രൈസ്തവസഭയ്ക്ക് ധീരമായ നേതൃത്വം നൽകിയ അർക്കദിയാക്കോന്മാർ അന്തിയുറങ്ങുന്ന മണ്ണിലെ തറവാട്…