പരിചമുട്ടിൽ അഞ്ചാംതവണയും കുറവിലങ്ങാട്
സഹോദരമഹാത്മ്യത്തിന്റെ കരുത്തിൽ പാലാ രൂപതാതല കലോത്സവത്തിൽ പരിചമുട്ടിന്റെ കപ്പ് അഞ്ചാംതവണയും കുറവിലങ്ങാടിന്. പരിശീലകരും പങ്കാളികളുമായി മൂന്ന് സഹോദരരുടെ സാന്നിധ്യത്തിൽ വിജയികൾക്കു സഹോദരമഹാത്മ്യവും വിളന്പി നൽകാനായി.കഴിഞ്ഞവർഷങ്ങളിൽ വിജയികളായ വിദ്യാർഥികളെ പ്രധാന പരിശീലകന്റെ അഭാവത്തിൽ പരിശീലകവേഷം കെട്ടിച്ച തന്ത്രം കൂടിയാണ് വിജയത്തിന് കാരണമായത്. കോഴാ കണ്ണന്താനം സാജു-അനി ദന്പതികളുടെ മൂന്നു…