മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് പാലാ ആർഡിഒ അനിൽ ഉമ്മൻ യോഗം വിളിച്ചു
കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിലെ മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് പാലാ ആർഡിഒ അനിൽ ഉമ്മൻ വിളിച്ചുചേർത്ത, മോൻസ് ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ പള്ളി യോഗശാലയിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലെ പ്രധാന തീരുമാനങ്ങൾ: ടൗണിലെ ഗതാഗതസംവിധാനങ്ങൾ ശാസ്ത്രീയമായി പരിഷ്കരിക്കും. സെൻട്രൽ ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കും. ടൗണിൽ…